കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 25ന് കേരളത്തിലെത്തും. ഒരു ലക്ഷത്തോളം യുവാക്കള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന 'യുവം' എന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊച്ചിയിലാണ് പരിപാടി.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അനില്‍ കെ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് 'യുവം' പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ മോഡിക്കൊപ്പം അനിലിനെ കൂടി പങ്കെടുപ്പിക്കുന്നതിലൂടെ കേരളത്തില്‍ അനില്‍ ആന്റണിയുടെ പൊളിറ്റിക്കല്‍ ലോഞ്ചിങ് ആണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.
മലയാള സിനിമ താരം ഉണ്ണി മുകുന്ദന്‍, കന്നഡ താരം യാഷ്, ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കള്‍ ഐ.ടി പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബിജെപിയും യുവമോര്‍ച്ചയുമാണ് മുന്‍കയ്യെടുക്കുന്നതെങ്കിലും രാഷ്ട്രീയവും മതപരവുമായ വേര്‍തിരിവുകള്‍ക്കതീതമായ കൂട്ടായ്മയാകുമിതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഇന്നലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ കേരളത്തില്‍ മത്സരിപ്പിക്കുന്നതും ബിജെപി നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.