മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ട് വക മാറ്റല്‍; റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ട് വക മാറ്റല്‍; റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന കേസില്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും.

കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹര്‍ജി നിലനില്‍ക്കുമെന്നും അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള വിധി പ്രസ്താവം നിലനില്‍ക്കുകയാണ്. ആ വിധി അപ്രസക്തമാക്കിയാണ് ലോകായുക്തയുടെ പുതിയ ഉത്തരവ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റന്നാളാണ് ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.