പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തലവന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമ്പോള്‍ ആ വിഭാഗത്ത് അതുവഴി വലിയ ആത്മവിശ്വാസമാണ് ലഭിക്കുക. അതിനെ മറ്റ് നിലയില്‍ വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം. ട്രെയിന്‍ ആക്രമണം അന്വേഷണം നന്നായി നടക്കട്ടെ. ഭീകരവാദ ആക്രമണമാണോ എന്ന് കണ്ടെത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തിഡ്രലില്‍ സന്ദര്‍ശനം നടത്തിയത്. വൈകുന്നേരം അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ ബിഷപ്പുമാരും വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളില്‍ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.