ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാര്‍ സംബന്ധിച്ച് അമിക്കസ്‌ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളില്‍ ഫലപ്രദമായ മാലിന്യ സംസ്‌കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതിരുന്നത്. 28 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസാക്കാന്‍ കോര്‍പ്പറേഷനില്‍ എത്തിയത്. എന്നാല്‍, പ്രമേയം പാസാകണമെങ്കില്‍ സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണക്കണമായിരുന്നു.

എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ കോര്‍പ്പറേഷനില്‍ എത്താതിരുന്നത് ബിജെപി-എല്‍ഡിഎഫ് കൂട്ടുകെട്ടാണ് തെളിയുക്കുന്നതെന്ന് യു.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു. മെയറിനെതിരായ സമരം ഇനിയും തുടരുമെന്നും യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.