വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ ഏഴാമത് ഭവനത്തിന്റെ താക്കോൽദാനകർമ്മം നിർവ്വഹിച്ചു

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ ഏഴാമത് ഭവനത്തിന്റെ താക്കോൽദാനകർമ്മം നിർവ്വഹിച്ചു

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ 2022-‘23 വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ഡോ എം എസ് സുനിൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരളത്തിൽ നിർമ്മിച്ച് നൽകി വരുന്ന പത്തു നവഭവനങ്ങളിൽ ഏഴാമത് ഭവനത്തിന്റെ താക്കോൽദാനകർമ്മം ഡബ്ല്യൂ.എം. സി ചിക്കാഗോ പ്രൊവിൻസ് വൈസ് ചെയർ പേഴ്സൺ ബീന ജോർജ്ജ് നിർവ്വഹിച്ചു.


വാഴത്തോപ്പ് മണിയാറൻകുടി അളപുരയ്ക്കൽ ജൂലിയയ്ക്കും മൂന്നു കുട്ടികൾക്കുമായി നിർമ്മിച്ച് നൽകിയ ഈ ഭവനം ഡോ. എം എസ് സുനിൽ ഫൗണ്ടേഷന്റെ 276 ആമത് സംരംഭമാണ്. വർഷങ്ങളായി സ്വന്തമായ വീടും സ്ഥലവുമില്ലാതെ സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു ജൂലിയ താമസിച്ചിരുന്നത്.  ഭർത്താവിന്റെ തുച്ഛമായ വരുമാനത്തിൽ വീട്ടുചിലവുകൾക്ക് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം പണിയുവാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഡോ. എം .എസ്. സുനിൽ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചി മുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് 2022 ജൂലൈ മാസത്തിൽ നടത്തിയ ‘കലാസന്ധ്യ’ യിൽനിന്നും ലഭിച്ച സ്‌പോൺസർഷിപ്പിൽ കേരളത്തിലെ നിർധനരായ ഭവനരഹിതർക്കുവേണ്ടി നിർമ്മിച്ചുനൽകിവരുന്ന പുതിയ ഭവനങ്ങൾ യാഥാർഥ്യമാക്കാൻ സഹകരിച്ച ചിക്കാഗോയിലെ എല്ലാ സുമനസ്സുകൾക്കും അവയുടെ നിർമാണം പൂർത്തിയാക്കുന്ന ഡോ എം എസ് സുനിലിനും ചടങ്ങിൽ ബീന ജോർജ്ജ് നന്ദി പറഞ്ഞു. ഡോ എം എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ കെ പി ഹരിലാൽ, ചെറുതോണി പ്രസ് ക്ലബ് പ്രസിഡൻറ് സജി തടത്തിൽ, പി .കെ. ജയൻ, അനിൽ ആനക്കനാട്ട്, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ജാക്ക്സ് ജോൺ, കെ .എസ് .മധു, സജി ഇഞ്ചത്തടത്തിൽ, സജു തോമസ് , സജി .എം. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഡബ്ല്യൂ എം സി ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് , അമേരിക്ക റീജിയൻ വൈസ് പ്രെസിഡന്റ് മാത്യൂസ് ഏബ്രഹാം, പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, സെക്രെട്ടറി തോമസ് ഡിക്രൂസ്, വൈസ് ചെയർമാൻ ഫിലിപ്പ് പുത്തൻപുര, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രൊഫ. തമ്പി മാത്യു, ട്രഷറർ കോശി ജോർജ്ജ്, അഡ്വൈസറി ബോർഡ് അംഗം സാബി കോലത്തു, ചാരിറ്റി ഫോറം ചെയർമാൻ തോമസ് വർഗീസ്, എന്നിവർ ഓൺലൈനിൽ ഗൃഹപ്രവേശത്തിന് ആശംസകൾ നേർന്നു. ഡബ്ല്യൂ.എം.സി യുടെ എട്ടാമത് നവഭവനത്തിന്റെ താക്കോൽദാന ചടങ്ങ് മെയ് ആദ്യവാരം തൃശ്ശൂർ തിരുവില്വാമലയിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.