ന്യൂഡൽഹി: ബിബിസിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടു. ബിബിസിയുടെ വിദേശ പണമിടപാടുകൾ ഇഡി പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബിബിസിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമായിരുന്നു പരിശോധന.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആരോപിച്ചിരുന്നു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്നാരോപണത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറിലധികമാണ് പരിശോധന നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.