രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ല: ഹൈക്കോടതി

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍  അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ല: ഹൈക്കോടതി

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയം രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണന്നും അതില്‍ ലോകായുക്തയ്ക്ക് അന്വേഷണം നടത്താന്‍ അധികാരമില്ലെന്നും ഹൈക്കോടതി.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ഥിയായി ഡോ. ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

ബെന്നറ്റിന്റേത് പെയ്മെന്റ് സീറ്റ് ആണെന്ന ആക്ഷേപം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇത് അഴിമതിയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത വിധിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് പന്ന്യന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.