ഹൈക്കോടതി ഇടപെടല്‍ തെറ്റായ കീഴ്‌വഴക്കം; അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ഹൈക്കോടതി ഇടപെടല്‍ തെറ്റായ കീഴ്‌വഴക്കം; അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതിയുടെ ഉത്തരവുകള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11. 1 പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ആ നിയമം ഉപയോഗിച്ച് അരിക്കൊമ്പനെന്ന അക്രമാസക്തനും ഉപദ്രവകാരിയുമായ ആനയെ സംബന്ധിച്ച തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തെ എടുത്തിരുന്നു. ആനയെ പിടിച്ച് പ്രത്യേകമായി സംരക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഈ കാര്യത്തിലെ ഹൈക്കോടതി ഇടപെടല്‍ തെറ്റായ കീഴ്‌വഴക്കവും നടപടിയുമാണ്. അരിക്കൊമ്പന്‍ നടത്തിയിട്ടുള്ള അക്രമങ്ങളെ സംബന്ധിച്ചും ഹര്‍ജിയില്‍ വിശദമായി പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.