ഗവര്‍ണര്‍ ഒപ്പിട്ടു; ഗര്‍ഭധാരണത്തിന് ആറാഴ്ചക്കു ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ നിരോധിച്ച് ഫ്‌ളോറിഡ

ഗവര്‍ണര്‍ ഒപ്പിട്ടു; ഗര്‍ഭധാരണത്തിന് ആറാഴ്ചക്കു ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ നിരോധിച്ച് ഫ്‌ളോറിഡ

വാഷിങ്ടണ്‍: ഗര്‍ഭധാരണത്തിന് ആറാഴ്ചക്കു ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. ഗര്‍ഭഛിദ്രത്തിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നതാണ് നിയമം. വ്യാഴാഴ്ച രാത്രി ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ നിരോധനത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബലാത്സംഗത്തിനിരയായവര്‍ക്കും രക്തബന്ധത്തില്‍പെട്ടവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തിലൂടെ ഗര്‍ഭം ധരിക്കുന്നവര്‍ക്കും നിയമം ഇളവ് നല്‍കുന്നുണ്ട്.

ബില്ലിനെ അനുകൂലിച്ച് 70 പേരും എതിര്‍ത്ത് 40 പേരും വോട്ട് ചെയ്തു. ഏപ്രില്‍ മൂന്നിന് സെനറ്റില്‍ ബില്‍ പാസാക്കിയിരുന്നു. നിലവിലുള്ള 15 ആഴ്ചത്തെ നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതുവരെ നിയമം പ്രാബല്യത്തില്‍ വരില്ല. അതേസമയം നിയമത്തിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തി. പല സ്ത്രീകളും ഗര്‍ഭിണിയാണെന്ന്

ഫ്‌ളോറിഡയിലെ ജനങ്ങളുടെ ജീവിതത്തെയും കുടുംബങ്ങളെയും പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിയമം മനുഷ്യജീവിതത്തിന്റെ അന്തസിനെ സംരക്ഷിക്കുമെന്നും ഫ്‌ളോറിഡയെ കുടുംബ ജീവിതത്തിന് അനുകൂലമായ ഒരു സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നല്‍കിയ 'റോ വി വേഡ്' കഴിഞ്ഞ വര്‍ഷം അസാധുവാക്കിയതിനുശേഷം ഗര്‍ഭഛിദ്രം തേടുന്നവര്‍ക്ക് സുരക്ഷിത താവളമായിരുന്നു ഫ്‌ളോറിഡ. ഈ സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്.

ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഗവര്‍ണറില്‍നിന്ന് ഉണ്ടായത്. രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍ ഗര്‍ഭഛിദ്രത്തിനെതിരേ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.