കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷാണ് വീട്ടമ്മയോട് മോശമായി പെരുമാറിയത്.
കസ്റ്റഡിയിലെടുത്ത മകന്‍ അനില്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ തള്ളി നിലത്തിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്എച്ച്ഒയ്ക്കെതിരെ തലശേരി എഎസ്പിക്ക് പരാതി നല്‍കിയതായി അനില്‍കുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയത്. ഈ സമയം മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍ കുമാറിന്റെ അമ്മയോട് മോശമായി പെരുമാറിയത്.
തന്റെ അമ്മയെ തള്ളി നിലത്തിട്ടതായും അനില്‍കുമാര്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റു പൊലീസുകാര്‍ ചേര്‍ന്ന് എസ്എച്ച്ഒയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ അനില്‍കുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.