ന്യൂഡല്‍ഹി: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ക്രൈസ്തവ മത വിഭാഗങ്ങള്‍ക്ക് നേരെ വര്‍ഷങ്ങളായി ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന ബിജെപിയാണ് ഇപ്പോള്‍ സഹകരണത്തിനായി ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ എത്തുന്നത്. ബിജെപി ശ്രമം ആത്മാര്‍ത്ഥമാണോ എന്ന് സഭകള്‍ ചിന്തിക്കണം. ഇതിനെ മുതലെടുക്കാന്‍ ചില അവസരവാദികള്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും യെച്ചൂരി പറഞ്ഞു.
ഈസ്റ്ററിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തിയതിനും ക്രിസ്ത്യന്‍ ഭവനങ്ങളിലും സഭാ ആസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ പോയതിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗമെഴുതിയിരുന്നു.
ബിജെപിക്ക് വഴങ്ങുന്നത് ക്രൈസ്തവരുടെ പൊതുനിലപാടല്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് യെച്ചൂരിയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.