ആഭ്യന്തര കലാപം; സുഡാനിലെ മരണം 56 ആയി

ആഭ്യന്തര കലാപം; സുഡാനിലെ മരണം 56 ആയി

സുഡാന്‍ : സുഡാനില്‍ സൈന്യവും അര്‍ധസൈനീക വിഭാഗവും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി. ഇതുവരെ 56 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാര്‍ട്ടൂമിന് അടുത്തുഉള്ള ഒംദുര്‍മാന്‍ നഗരത്തിലുള്ള റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ കേന്ദ്രത്തിന് നേര്‍ക്ക് വായുസേന ആക്രമണം നടത്തി. രാജ്യത്തിന്റെ സൈന്യവും സര്‍ക്കാര്‍ അര്‍ദ്ധസൈനിക സേനയും തമ്മില്‍ ഇന്ന് രാവിലെയും പോരാട്ടം തുടര്‍ന്നു.

ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം, സൈനിക മേധാവിയുടെ വസതി, സ്റ്റേറ്റ് ടെലിവിഷന്‍ സ്റ്റേഷന്‍, കാര്‍ട്ടൂം, വടക്കന്‍ നഗരമായ മെറോവ്, എല്‍ ഫാഷര്‍, വെസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി ആര്‍എസ്എഫ് അവകാശപ്പെട്ടെങ്കിലും ഈ വാദങ്ങള്‍ സൈന്യം തള്ളിക്കളഞ്ഞു. 2021ല്‍ ഇവിടെ സൈനിക അട്ടിമറി നടന്നിരുന്നു. സൈന്യവും ആര്‍എസ്എഫും ശക്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച പുലര്‍ച്ചെ കാര്‍ട്ടൂം, ഒംദുര്‍മാന്‍, അടുത്തുള്ള ബഹ്രി എന്നിവിടങ്ങളിലും പോര്‍ട്ട് സുഡാനിലെ ചെങ്കടല്‍ നഗരത്തിലും കനത്ത പീരങ്കി വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഖാര്‍ത്തൂമിലെ വിമാനത്താവളത്തിലും ഒംദുര്‍മാനിലും, കാര്‍ട്ടൂമിന്റെ പടിഞ്ഞാറ് നൈല, എല്‍ ഒബീദ്, എല്‍ ഫാഷര്‍ നഗരങ്ങളിലും മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സുഡാനീസ് വ്യോമസേന ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ അടച്ചുകൊണ്ട് കാര്‍ട്ടൂം സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.