പപ്പുവ: ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയില്‍ വിമതര്‍ ബന്ദികളാക്കിയ ന്യൂസിലന്‍ഡ് പൈലറ്റിനെ രക്ഷിക്കാന്‍ വിന്യസിച്ച ഇന്തോനേഷ്യന്‍ സൈനികരെ വിഘടനവാദികളായ തോക്കുധാരികള്‍ ആക്രമിച്ചു. ആറ് സൈനികര്‍ കൊല്ലപ്പെടുകയും 30 ഓളം പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 21 പേര്‍ വനത്തിലുള്ളിലേക്ക് ഓടി രക്ഷപ്പെട്ടതായും ഒമ്പത് സൈനികര്‍ വിമതരുടെ പിടിയിലാണെന്നും സൈനിക വക്താവ് സ്ഥിരീകരിച്ചു.
ഫെബ്രുവരിയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ഇന്തോനേഷ്യന്‍ ഏവിയേഷന്‍ കമ്പനിയായ സൂസി എയറിന്റെ ന്യൂസിലന്‍ഡ് പൈലറ്റായ ഫിലിപ്പ് മാര്‍ക്ക് മെഹര്‍ട്ടെന്‍സിനായിട്ട് തിരച്ചില്‍ നടത്തുന്ന സംഘത്തിലെ സൈനികര്‍ക്ക് നേരെയായിരുന്നു ആക്രമണം.
ഫ്രീ പപ്പുവ മൂവ്‌മെന്റിന്റെ സായുധ വിഭാഗമായ വെസ്റ്റ് പപ്പുവ ലിബറേഷന്‍ ആര്‍മിയില്‍ നിന്നുള്ള അക്രമികള്‍ കഴിഞ്ഞ ദിവസം വെടിയുതിര്‍ക്കുമ്പോള്‍ മലയോര ജില്ലയായ എന്‍ഡുഗയിലെ ഒരു പോസ്റ്റില്‍ ഏകദേശം 36 സൈനികര്‍ ഉണ്ടായിരുന്നതായി സൈനിക റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള പ്രാഥമിക വിവരം.
ഇവരില്‍ എത്ര ഇന്തോനേഷ്യന്‍ സൈനികര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഇപ്പോഴും കൃത്യമായി അറിയില്ലെന്ന് പപ്പുവ സൈനിക വക്താവ് കേണല്‍ ഹെര്‍മന്‍ തര്യമാന്‍ പറഞ്ഞു. 'തങ്ങള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്, പക്ഷേ കനത്ത മഴയും മൂടല്‍മഞ്ഞുള്ള കാലാവസ്ഥയും ആശയവിനിമയത്തിന്റെ അഭാവവും ഞങ്ങളുടെ തിരച്ചിലിനും പലായന ശ്രമങ്ങള്‍ക്കും തടസമായെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.