ബീജിങ്: അഞ്ച് വർഷത്തിനുള്ളിൽ ചന്ദ്രനിൽ കെട്ടിടം നിർമ്മിക്കാൻ പദ്ധതിയിട്ട് ചൈന. 100 ലധികം ചൈനീസ് ശാസ്ത്രജ്ഞരും ഗവേഷകരും ബഹിരാകാശ കരാറുകാരും വുഹാനിൽ ഒത്തുകൂടി വിഷയം ചർച്ച ചെയ്തിരുന്നു. ചന്ദ്രനിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളും രീതികളും യോഗം ചർച്ച ചെയ്തു.
ചന്ദ്രനിലെ മണ്ണിൽ നിന്ന് ഇഷ്ടികകൾ നിർമ്മിക്കാൻ ഒരു സംഘം ചൈനീസ് സൂപ്പർ മേസൺസ് എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്യുകയാണെന്ന് ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദഗ്ധനായ ഡിംഗ് ലിയുൻ പറഞ്ഞു.
ചൈനയിൽ കെട്ടിടം നിർമ്മിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വെള്ളത്തിന്റെ അഭാവം, കുറഞ്ഞ ഗുരുത്വാകർഷണം, ചന്ദ്രനിൽ അടിക്കടിയുള്ള ഭൂകമ്പങ്ങൾ, കഠിനമായ കോസ്മിക് വികിരണം എന്നിവയൊക്കെ പദ്ധതിയെ പ്രതികൂലമായി ബാധിച്ചേക്കും. എന്നിരുന്നാലും, ദീർഘകാല ചാന്ദ്ര പര്യവേക്ഷണത്തിന്, ചന്ദ്രനിൽ ഒരു ആവാസവ്യവസ്ഥ ആവശ്യമാണെന്നും ഭാവിയിൽ അത് യാഥാർത്ഥ്യമാകുമെന്നും ചൈനീസ് അധികൃതർ അറിയിച്ചു.
ചന്ദ്രനിലെ മണ്ണിൽ നിന്ന് ഇഷ്ടികകൾ നിർമ്മിക്കുന്ന റോബോട്ട് 2028 ഓടെ ചൈനയുടെ ചേഞ്ച്-8 ദൗത്യത്തിനിടെ വിക്ഷേപിക്കുമെന്ന് ഡിംഗ് ലിയുൻ പറഞ്ഞു. ചന്ദ്രനിലെ യഥാർത്ഥ മണ്ണിൽ നിന്ന് ഞങ്ങൾ ആദ്യത്തെ ഇഷ്ടിക ഉണ്ടാക്കുമെന്നും അത് ചന്ദ്രനിൽ മാത്രം നിർമ്മിക്കുമെന്നും അവർ പറയുന്നു. 2025 ഓടെ ഒരു ദൗത്യത്തിലൂടെ ചന്ദ്രന്റെ ഏറ്റവും വിദൂര ഭാഗത്ത് നിന്ന് ആദ്യത്തെ മണ്ണ് സാമ്പിൾ കൊണ്ടുവരാനും ചൈന ലക്ഷ്യമിടുന്നു.
2020 ലെ ചേഞ്ച് -5 ദൗത്യത്തിനിടെ ചൈന ചന്ദ്രന്റെ സമീപത്ത് നിന്ന് മണ്ണ് സാമ്പിളുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2026 ൽ ചേഞ്ച് -7 ദൗത്യം വിക്ഷേപിക്കും. അത് ദക്ഷിണധ്രുവത്തിലെ എയ്റ്റ്കെൻ തടത്തിൽ ഇറങ്ങുകയും ഗർത്തങ്ങളുടെ അടിയിൽ വെള്ളത്തിന്റെ അംശം തിരയുകയും ചെയ്യും. ലൂണാർ റിസർച്ച് സ്റ്റേഷൻ സ്ഥാപിച്ച ശേഷം ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ദീർഘനേരം തങ്ങണമെന്നാണ് ചൈനയുടെ ആഗ്രഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.