ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയല്ല; വിമർശിക്കുന്നവരോട് സഹതാപം മാത്രം: ജസ്റ്റിസ് സിറിയക് ജോസഫ്

ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയല്ല; വിമർശിക്കുന്നവരോട് സഹതാപം മാത്രം: ജസ്റ്റിസ് സിറിയക് ജോസഫ്

കൊച്ചി: ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രം. ഈയിടെ ഒരാൾ തന്റെ കരിയർ ഗ്രാഫ് വിശദീകരിക്കുന്നത് കണ്ടു. 12 വർഷം കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ ആയത് എടുത്തു പറയുന്നത് കണ്ടു. എന്നാൽ വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചപ്പോഴാണ് ​ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചതെന്ന് മനപ്പൂ‍‍‍‍‍ർവ്വം മറച്ചുവെച്ചു

പി കെ വാസുദേവൻ നായർ, കെ കരുണാകരൻ, എകെ ആന്റണി, ഇകെ നായനാർ എന്നിവർ മുഖ്യമന്ത്രിയായിരുന്നപ്പോഴെല്ലാം താൻ കേരള ഹൈക്കോടതിയിൽ പ്രവർത്തിച്ചു. ഇവരെല്ലാം തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും എന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കിയത് മൻമോഹൻ സിംഗ് ആണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ആക്കിയത് മോദിയും. എഴുപത് വയസിന് ശേഷമാണ് തന്നെ പിണറായി ലോകായുക്ത ആക്കിയത്. ഈ നേട്ടങ്ങളിൽ ആർക്കാണ് അസൂയ തോന്നാത്തത്. തനിക്ക് കിട്ടിയ സ്ഥാനങ്ങൾ എണ്ണിപ്പറയുന്ന ആളോട് സഹതാപം മാത്രമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.