കര്‍ണാടകയില്‍ പ്രചരണത്തിന് തരൂരും ചെന്നിത്തലയും; സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കി; 40 താരപ്രചാരകരുടെ പട്ടിക പുറത്ത്

കര്‍ണാടകയില്‍ പ്രചരണത്തിന് തരൂരും ചെന്നിത്തലയും; സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കി; 40 താരപ്രചാരകരുടെ പട്ടിക പുറത്ത്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടു. നാല്‍പത് പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാജസ്ഥാനില്‍ അശോക് ഗലോട്ടുമായി പോര് തുടരുന്ന സച്ചിന്‍ പൈലറ്റ് പട്ടികയിലില്ല. അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട ശശി തരൂര്‍ പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും പട്ടികയിലുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്വിന്ദര്‍ സിങ് സുഖുവിനും പുറമേ അശോക് ഗലോട്ടും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മുന്‍ മാനേജറും സിനിമാതാരവുമായിരുന്ന ദിവ്യ സ്പന്ദനയും പട്ടികയിലുണ്ട്. 

2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റും സംസ്ഥാനത്തെ താരപ്രചാരുടെ പട്ടികയിലുണ്ടായിരുന്നു. ഗലോട്ടുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാനികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.