കേരളം ചുട്ട് പൊള്ളുകയാണ്. ചൂട് കുറയ്ക്കാന്‍ വീട്ടില്‍ ഫാനും എസിയും ഇട്ട് വീട് മൊത്തം കൂളാക്കാന്‍ ശ്രമിക്കും. ചിലര്‍ രാവിലെ മുതല്‍ വീട്ടിലെ ജനാലകളെല്ലാം തുറന്നിട്ട് ഇരിക്കുന്നതും കാണാം. എന്നാല്‍ ഇത് ശരിയായ രീതിയാണോ എന്ന് ചോദിച്ചാല്‍ അല്ല.
കേരളത്തില്‍ കറന്റ് പോയാല്‍ പിന്നെ എല്ലാവരും വിയര്‍ത്ത് കുളിക്കുന്ന അവസ്ഥയാകും. ഇത് എല്ലാം ഒഴിവാക്കാനും ശരീരം നന്നായി ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും പിന്തുടരേണ്ട ശരിയായ രീതി നോക്കാം.
ജനാല തുറന്നിടേണ്ടത് ഈ സമയത്ത്
നമ്മള്‍ വീട്ടില്‍ രാവിലെ മുതല്‍ ജനാല തുറന്ന് ഇടുകയും. രാത്രിയില്‍ ജനാല അടച്ചിടുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാല്‍ രാവിലെ ജനാല തുറന്നിടുന്നത് ശരിയായ രീതിയല്ല. വീടിനകത്ത് ചൂട് കുറയുന്നതിനും അതുപോലെ, തണുപ്പ് കുറച്ചെങ്കിലും നിലനില്‍ക്കണമെങ്കില്‍ രാവിലെ ജനാല പരമാവധി തുറന്നിടാതിരിക്കുക.
പകല്‍ സമയത്ത് ജനാല തുറന്നിടുമ്പോള്‍ ചൂട് അകത്തേക്ക് പ്രവേശിപ്പിക്കുകയും ഇത് റൂമിനുള്ളിലെ എല്ലാ വസ്തുക്കളേയും ചൂടാക്കുകയും ഇത് കൂടുതല്‍ ചൂട് നിലനില്‍ക്കുന്നതിന് കാരണമാവുകയും. ജനാല തുറന്നിട്ട് ഫാന്‍ ഇട്ട് കിടന്നാലും ചൂട് ഒട്ടും കുറയാത്ത അവസ്ഥയായിരിക്കും. ഈ ചൂട് രാത്രി ആയാലും റൂമില്‍ തങ്ങി നില്‍ക്കുന്നതിന് കാരണമാണ്.
റൂം നല്ലപോലെ കൂളാക്കി തണുപ്പിച്ചെടുക്കാന്‍, പകല്‍ സമയത്ത് ജനാല തുറക്കാതിരിക്കുക. അതുപോലെ കര്‍ട്ടന്‍ ഇട്ട് മൂടി ഇടണം. ജനാലയില്‍ സൂര്യപ്രകാശം കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൂളര്‍ ഗ്ലാസ്സ് ഒട്ടിക്കുന്നതും നല്ലതാണ്.
രാത്രിയില്‍ ചെയ്യേണ്ടത്
ജനാല പകല്‍ തുറന്നിടുന്നതിന് പകരം രാത്രിയില്‍ തുറന്നിടുന്നത് നല്ലതാണ്. ഇത് തണുത്ത വായു വീടിനകത്ത് കയറുന്നതിന് സഹായിക്കുന്നു. അതുപോലെ ടേബിള്‍ ഫാന്‍ ഉള്ളവര്‍ ജനാലയോട് ചേര്‍ന്ന് ചെറിച്ച് ഫാന്‍ വെക്കുക. ഇത് റൂമിനകത്തെ ചൂട് വായു പുറത്തേക്ക് പോകുന്നതിനും പുറത്ത് നിന്നും തണുത്ത വായു അകത്തേക്ക് കയറുന്നതിനും വളരെയധികം സഹായിക്കും. നല്ല സുഖസുന്ദരമായി നിങ്ങള്‍ക്ക് കിടന്നുറങ്ങാനും സാധിക്കും.
പരമാവധി രാത്രിയില്‍ ജനാല എല്ലാം തുറന്നിടാന്‍ ശ്രദ്ധിക്കുക. പാമ്പ് കയറും എന്ന് ഭയമുള്ളവര്‍ വൈകിട്ട് ആറിന് ശേഷം ജനാല തുറന്നിട്ട് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് അടച്ചിടാവുന്നതാണ്. മുകളിലത്തെ റൂമില്‍ കിടക്കുന്നവരാണെങ്കില്‍ ജനാല തുറന്നിട്ട് കിടക്കുന്നതാണ് നല്ലത്.
വെള്ളത്തിന്റെ അംശം
സീലിംഗ് ഫാന്‍ നല്ല സ്പീഡില്‍ ഇടുന്നതിന് പകരം മീഡിയം സ്പീഡില്‍ ഇട്ട് വെക്കുക. അതിന് ശേഷം ഒരു ബക്കറ്റില്‍ നിറച്ചും വെള്ളം പിടിച്ച് ഫാനിന്റെ ചുവടെ വെക്കുക. അല്ലെങ്കില്‍ കാറ്റ് കിട്ടുന്ന ഭാഗത്ത് വെക്കുക. ഇത് റൂമില്‍ തണുപ്പ് നിലനിര്‍ത്തുന്നതിന് സഹായിക്കും.
അതുപോലെ മുറ്റം രാത്രിയില്‍ നനച്ച് ഇടുന്നത് തണുപ്പ് ലഭിക്കാന്‍ സഹായിക്കും. നനഞ്ഞ തുണി റൂമില്‍ ഇട്ട് ഫാന്‍ ഇടുന്നതും ചൂട് കുറയ്ക്കുന്നു. രാത്രിയില്‍ നിലം തുടച്ച് ഇടുന്നതും ചൂട് കുറയാന്‍ സഹായിക്കും.
നിറങ്ങള്‍
വീട്ടില്‍ ചൂട് കൂടുതല്‍ ആകര്‍ഷിക്കുന്ന നിറങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ചില നിറങ്ങള്‍ക്ക് പ്രത്യേകിച്ച് നീല, കറുപ്പ് എന്നീ നിറങ്ങള്‍ക്ക് ചൂടിനെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം നിറങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ജനാലയുടെ കര്‍ട്ടന്‍, ബെഡ് ഷീറ്റ് ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം വെള്ള, ഓറഞ്ച് എന്നീ ചൂട് കുറഞ്ഞ നിറത്തിലുള്ളത് തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
എസി ഉപയോഗിക്കുമ്പോള്‍
എല്ലാവരും ചൂട് കൂടുന്നതനനുസരിച്ച് എസി ഉപയോഗിക്കാനും തണുത്തവെള്ളം കുടിക്കാനും ആരംഭിക്കും. എന്നാല്‍, എസി ചൂട് കുറയ്ക്കുമെങ്കിലും പെട്ടെന്ന് എസിയില്‍ നിന്ന് പുറത്തേക്ക് വന്നാല്‍, പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കുന്നതനും ശരീരം ക്ഷീണച്ച് പോകുന്നതിനും കാരണമാകുന്നു.
ചിലര്‍ ഓഫീസില്‍ എസിയില്‍ ഇരിക്കും. എന്നാല്‍, പോകുന്നത് ബസില്‍ ആയിരിക്കും. അപ്പോള്‍ പുറത്തെ കാലാവസ്ഥയിലേയ്ക്ക് ഇറങ്ങുന്നു. അല്ലെങ്കില്‍ ഫുഡ് കഴിക്കാനായലും പുറത്തേക്ക് ഇറങ്ങുന്നു. ഈ കുറഞ്ഞ സമയത്തില്‍ തന്നെ ശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം സംഭവിക്കും. അതിനാല്‍, റസ്റ്ററന്റില്‍ പോയാലും എസി റൂം ഒഴിവാക്കുക. സാധാ ഫാനിന്റെ ചുവട്ടില്‍ ഇരിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്.
എസി പോലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നതും നല്ലതാണ്. ഇത് ദാഹം കൂട്ടുന്നതിനേ ഉപകരിക്കൂ. ചൂട് വെള്ളം, അല്ലെങ്കില്‍ സാധാ വെള്ളം കുടിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.