മാലാഖമാര്‍ മടങ്ങുകയാണ്; സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് സര്‍വേഫലങ്ങള്‍

മാലാഖമാര്‍ മടങ്ങുകയാണ്; സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് സര്‍വേഫലങ്ങള്‍

ന്യൂയോര്‍ക്ക്: കോവിഡ് ലോകമഹാമാരിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഏകദേശം 100,000 നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ചതായി സര്‍വേ കണ്ടെത്തി. 10 വര്‍ഷത്തിലധികം അനുഭവപരിചയവും ശരാശരി 57 വയസ്സുമുള്ള ആറു ലക്ഷത്തില്‍പരം (610,388) നഴ്‌സുമാരാണ് സമ്മര്‍ദം താങ്ങാനാവാത്തതിനാല്‍ അവര്‍ തങ്ങളുടെ തൊഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിലുള്ളില്‍, അതായത് 2027ഓടെ ഉപേക്ഷിക്കുന്നതായാണ് കണ്ടെത്തല്‍.

സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാരില്‍ 62% പേരും മഹാമാരിയായ കോവിഡ് സമയത്ത് തങ്ങളുടെ ജോലിഭാരം വര്‍ധിച്ചതായും 50.8% പേര്‍ ജോലിയില്‍ വൈകാരികമായി തളര്‍ന്നതായും പറഞ്ഞു. പത്തോ അതില്‍ കുറവ് വര്‍ഷം പരിചയമുള്ള ശരാശരി 36 വയസുള്ള 1,89,000 നഴ്‌സുമാരുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.

രോഗികള്‍ക്കൊപ്പമാണ് തങ്ങള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്നും തങ്ങള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണവും മറ്റു പ്രയാസങ്ങളും ആരും തിരിച്ചറിയുന്നില്ലെന്നും ഒരു വിഭാഗം പറഞ്ഞു. പല വികസിത രാജ്യങ്ങളിലും നഴ്‌സുമാരുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കൃത്യമായ പരിചരണം നല്‍കി രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമായില്ല. അതിന്റെയിടെയില്‍ വരുന്ന മാനസിക സമ്മര്‍ദം ഇവരെ തളര്‍ത്തുന്നില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമാകാം വരും വര്‍ഷങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഇവരുടെ കൊഴിഞ്ഞുപോക്ക്...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.