ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; ഇന്ത്യക്കാരാരും എംബസിയിലേക്ക് പോകരുതെന്ന് നിര്‍ദേശം: സുഡാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നു

ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; ഇന്ത്യക്കാരാരും എംബസിയിലേക്ക് പോകരുതെന്ന് നിര്‍ദേശം: സുഡാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നു

ഖാര്‍ത്തൂം: ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ സ്ഥിതി രൂക്ഷം. തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ എംബസിയിലേക്ക് ആരും പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. 

ഖാര്‍ത്തൂം എയര്‍പോര്‍ട്ടിന് സമീപമാണ് എംബസി സ്ഥിതി ചെയ്യുന്നത്. സുഡാന്‍ സൈന്യവും ആര്‍എസ്എഫും തമ്മില്‍ ഇവിടെ നേര്‍ക്കുനേര്‍ പോരാടുകയാണ്. അതിനാല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആരും തന്നെ എംബസി ഓഫീസിലില്ല. എന്നാല്‍ എംബസി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി. 

സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 300 പേരിലധികം ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എന്നാണ് വിവരം. 3200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിച്ച ദിവസം മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് മാറ്റാനായത്. നിരവധി ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.