പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം: വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കില്ല; ഫ്ളാഗ് ഓഫിനുശേഷം വിദ്യാര്‍ഥികളുമായി സംവദിക്കും

പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം: വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കില്ല; ഫ്ളാഗ് ഓഫിനുശേഷം വിദ്യാര്‍ഥികളുമായി സംവദിക്കും

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ മാറ്റം. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫിന് ശേഷം ഉദ്ഘാടന യാത്രയില്‍ മോഡി പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി. ഫ്ളാഗ് ഓഫിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മധ്യപ്രദേശില്‍ നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന നരേന്ദ്ര മോഡി വൈകുന്നേരം 5.30 ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളജ് മൈതാനത്ത് ബിജെപി നടത്തുന്ന യുവം കോണ്‍ക്ലേവില്‍ സംസാരിക്കും.

പിന്നീട് ബിജെപി നേതാക്കളുമായും ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും. താജ് മലബാറിലാണ് രാത്രി താമസം.

ചൊവ്വാഴ്ച രാവിലെ 10.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തും. അവിടെ 10.30ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും.

തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11 മണിയോടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ചാണ് നിര്‍വഹിക്കുക. 12.40 ഓടു കൂടി അദേഹം തിരുവനന്തപുരത്തു നിന്ന് സൂറത്തിലേക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.