ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതല യോഗം വിളിച്ചു. എൻഐഎയും ബോംബ് സ്ക്വാഡും സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി.
ജെയ്ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധന ടാങ്കിൽ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മറയാക്കിയായിരുന്നു ആക്രമണം.
കഴിഞ്ഞ 20 നാണ് ജമ്മു കശ്മീരിലെ പൂഞ്ച് - ജമ്മു ദേശീയപാതയിൽ ഭാട്ടാധൂടിയ പ്രദേശത്തിന് സമീപം സൈനിക വാഹനത്തിന് ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരണപ്പെട്ടു.
സംഭവം അറിഞ്ഞയുടൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി. ഭീകരക്രമണമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.