കോവിഡ് വ്യാപനം: കേരളത്തിന് കർശന ജാഗ്രതാ നിർദേശം; മഹാമാരി അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

കോവിഡ് വ്യാപനം: കേരളത്തിന് കർശന ജാഗ്രതാ നിർദേശം; മഹാമാരി അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡൽഹി: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം തടയാൻ ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കേന്ദ്രം വെള്ളിയാഴ്ച നിർദ്ദേശം നൽകി.

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കേരളത്തിന് പുറമെ ഉത്തർപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം കത്തയച്ചത്. ഒരു ചെറിയ വീഴ്ച പോലും കോവിഡ് വ്യാപനം പഴയപടിയാക്കുമെന്നതിനാൽ ജാഗ്രത പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നതിന് സഹായിക്കുന്നതിന് സമയബന്ധിതവും ക്രമാനുഗതവുമായ ഡാറ്റ അപ്‌ഡേഷൻ പ്രധാനമാണ്. വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനം കർശനമായ നിരീക്ഷണം നടത്തണം. പതിവ് നിരീക്ഷണവും തുടർനടപടികളും നിർണായകമാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.