ഖാര്‍ത്തും: ഇരു സേനാവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം രൂക്ഷമായ സുഡാനില്‍ നിന്ന് വിദേശ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സൈന്യത്തിന്റെ അനുമതി. അമേരിക്ക, ചൈന, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വ്യോമമാര്‍ഗം ഒഴിപ്പിക്കാനാണ് സുഡാന്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ വരും മണിക്കൂറുകളില്‍ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സൈനിക മേധാവി ഫതത്തേ അല്‍ ബുര്‍ഹാന്‍ അനുമതി നല്‍കിയതായി സുഡാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി യുകെ വ്യക്തമാക്കി.
അതേസമയം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് സൈന്യം അനുമതി നല്‍കിയിട്ടില്ല. നിരവധി ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായംതേടി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പ്രശ്‌നബാധിത മേഖലയില്‍ ആയതിനാല്‍ ഇവിടേക്ക് വരരുതെന്ന് ഇന്ത്യക്കാര്‍ക്ക് സുഡാനിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.