മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ പത്ത് സൈനികര്‍ക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ പത്ത് സൈനികര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വിരമൃത്യു വരിച്ചു. ഡ്രൈവറും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഛത്തീസ്ഗഡിലെ ബസ്റ്റാര്‍ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. കുഴിബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. വീരമൃത്യു വരിച്ചവരെല്ലാം മാവോയിസ്റ്റ് വിരുദ്ധ സേനയിലെ അംഗങ്ങളാണ്.

ഛത്തീസ്ഗഢിലെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) പത്ത് ഉദ്യോഗസ്ഥരും അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമാണ് നക്്‌സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നക്‌സലൈറ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.