അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) യുടെ വിഷു ആഘോഷം ഏപ്രിൽ 16ന് അതി ഗംഭീരമായി നടത്തി. റ്റാമ്പാ ടെംപിൾ ടെറസ്സിലുള്ള കമ്മ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ വിഷു ആഘോഷം.
കേരളത്തനിമയുള്ള വിഷുക്കണിയും വിഭവ സമൃദ്ധമായ വിഷു സദ്യയും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ഇരുന്നൂറോളം പേർ പങ്കെടുത്ത സദ്യ ലക്ഷ്‌മി രാജേശ്വരി, ശ്രീധ സാജ്, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ എന്നിവർ സദ്യക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.
സദ്യയ്ക്കു ശേഷം അമ്മൂമ്മാരും അപ്പൂപ്പന്മാരും നിലവിളക്ക് കൊളുത്തി വിഷു പരിപാടിയുടെ ഔപചാരിക ഉൽഘാടനം നടത്തി. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ പുതിയ നേതുത്വത്തിന്റെ കീഴിൽ ഇതുവരെ നടത്തിയ പരിപാടികളെക്കുറിച്ചും ഈ വർഷം നടത്താൻ പോകുന്ന പരിപാടികളെ കുറിച്ചും സംസാരിച്ചു.
ശ്രീ. ഉണ്ണികൃഷ്ണൻ വിഷുവിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ചു സംസാരിച്ചു.
ഡോ. രവീന്ദ്രനാഥും ഡോ. സുശീല രവീന്ദ്രനാഥും പതിവുപോലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. എൺപതോളം കുട്ടികൾ വിഷു കൈനീട്ടവും അനുഗ്രഹവും സ്വീകരിച്ചു. വിവിധ പ്രായക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു.
കുട്ടികളുടെ കലാ പരിപാടികളിൽ നീഹാര വാസുദേവൻ, ഗോപാൽ ബിജീഷ്, വൈഗ രാഹുൽ ആരാധ്യ നമ്പ്യാർ, ശ്രിവിക ദീപക്, ഇവാ ബിബിൻ, നിവ ബോബൻ, മേഘ കുമ്പളത്ത്, അദ്വൈത് ബാല, വൃതിക വിനോദ്, അന്വിത കൃഷ്ണ, ദേവിക പ്രമോദ്, ഗോകുൽ ബിജീഷ്, അദ്രിത് സാജ്, നന്ദിക നാരായണൻ, ആരവ് നായർ, ബെഞ്ചമിൻ വടുക്കൂട്ട്, നിർവാണ നായർ, ഗീത് കുമ്പളത്ത്, റിഷിത് ധനേഷ്, പ്രഹാൻ പ്രഫുൽ, ആദിത്യ നമ്പ്യാർ, ജിയാ ഗിരിധരൻ, പാർവതി പ്രവീൺ, ആദിത്യ അരുൺ, നീഹാരിക നിഷീദ്, ഋതിക് റിജേഷ്, റിയ നായർ, റയൻ പ്രദീപ്, നിവേദ നാരായണൻ, വേദിക വിനോദ്, അക്ഷിത സനു, പാർവതി പ്രവീൺ എന്നിവർ പങ്കെടുത്തു