കോട്ടയം: പൊന്‍കുന്നത്ത് വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. പൊന്‍കുന്നം ചാമംപതാല്‍ ചേര്‍പ്പുത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ്(60) ആണ് മരിച്ചത്. ഇദേഹത്തിന്റെ ഭാര്യ ഡാര്‍ളിയെ (52) ഗുരുതര പരിക്കുകളോടെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെയാണ് സംഭവം. പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തു കാളയെ വൈക്കോല്‍ നല്‍കിയശേഷം മാറ്റിക്കെട്ടാന്‍ ശ്രമിക്കുമ്പോഴാണ് റെജിയെ ആക്രമിച്ചത്. റെജിയുടെ നിലവിളി കേട്ട് രക്ഷിക്കാന്‍ എത്തിയപ്പോഴാണ് ഡാര്‍ളിക്ക് കുത്തേറ്റത്.
ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റത്. ഇവരുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ, റെജിയുടെ ജീവന്‍ രക്ഷിക്കാനില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മകള്‍ കാനഡയിലായതിനാല്‍ ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വര്‍ഷങ്ങളായി പോത്തുകളെയും കാളകളെയും വളര്‍ത്തിവന്നിരുന്ന ആളാണ് റജി. ആക്രമണം നടത്തിയ കാളയെ കുറച്ചുനാള്‍ മുമ്പാണ് റെജി വാങ്ങിയത്.
അതേസമയം കാളയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.