'മന്‍ കി ബാത്ത് ഒരു ആത്മീയ യാത്ര': രാജ്യത്തെ ജനങ്ങളാണ് തനിക്കെല്ലാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

'മന്‍ കി ബാത്ത് ഒരു ആത്മീയ യാത്ര': രാജ്യത്തെ ജനങ്ങളാണ് തനിക്കെല്ലാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത് വലിയ വിജയമാക്കി തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായും മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിലാണ് മോഡിയുടെ വാക്കുകള്‍.

വ്യത്യസ്ത മേഖലകളിലെ പ്രതിഭാധനരായ വ്യക്തികളുടെ കഥകള്‍ മന്‍ കി ബാത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരം കൂടിയായിരുന്നു മന്‍ കി ബാത്ത്. അത് ഒരു പരിപാടി മാത്രമല്ല. തന്നെ സംബന്ധിച്ച് ഒരു ആത്മീയ യാത്ര കൂടിയാണെന്നും മോഡി പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം മന്‍ കി ബാത്ത് രാജ്യത്തെ ജനങ്ങളുടെ ഗുണങ്ങളെ ആരാധിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നൂറാം പതിപ്പിലെത്തി നില്‍ക്കുന്ന വേളയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. നല്ല സന്ദേശങ്ങളുമായി മന്‍ കി ബാത്ത് മുന്‍പോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.