മാധ്യമ പ്രവർത്തകരുടെ ജോലിക്കും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മറ്റൊരു അപകട പ്രവണതയുടെ അപായ സൂചന

മാധ്യമ പ്രവർത്തകരുടെ ജോലിക്കും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മറ്റൊരു അപകട പ്രവണതയുടെ അപായ സൂചന

കാലിഫോർണിയ: ലോകം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്ത് വച്ചതോടെ അതിവേഗത്തിൽ കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖല. ന്യൂസ് ഗാർഡിന്റെ റിപ്പോർട്ടനുസരിച്ച് മാധ്യമ പ്രവർത്തന രം​ഗവും എഐയുടെ കീഴിലായി കഴിഞ്ഞു. മാധ്യമ രം​ഗവും എഐ കീഴടക്കുന്നതോടെ വരാനിരിക്കുന്നത് വൻ ഭവിഷത്തുകൾ. നിരവധി മാധ്യമ പ്രവർത്തകർക്ക് ഇതിലൂടെ ജോലി നഷ്ടമായേക്കുമെന്ന് വിദ​ഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അമ്പതിലധികം തൊഴിൽ മേഖലകൾ ഇപ്പോൾ ചാറ്റ്ബോട്ടുകൾ മൂലം പ്രവർത്തിക്കുന്നുണ്ട്. വെബ്‌സൈറ്റുകൾ, രാഷ്ട്രീയം, ആരോഗ്യം, പരിസ്ഥിതി, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടവ.

ഇംഗ്ലീഷ്, ചൈനീസ്, ചെക്ക്, ഫ്രഞ്ച്, പോർച്ചുഗീസ്, തഗാലോഗ്, തായ് എന്നീ ഏഴ് ഭാഷകളിലായി ഏകദേശം 49 സൈറ്റുകൾ എഐ ഭാഷാ പൂർണ്ണമായും അല്ലെങ്കിൽ ഭാ​ഗികമായും പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് പകുതി സൈറ്റുകൾക്കും ഉടമസ്ഥാവകാശത്തിന്റെയോ നിയന്ത്രണത്തിന്റെയോ വ്യക്തമായ രേഖകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാമാഡിലിയോ.കോം എന്ന സൈറ്റിൽ ആരും വായിക്കാത്ത പഴയ ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതായി അവർ സമ്മതിച്ചു. ​ഗെറ്റിഇൻടുനോളജ്.കോം എന്ന സൈറ്റിൽ ഓട്ടോമേഷൻ ചെയ്യാനായി എഐ ഉപയോ​ഗിക്കുന്നു. ഇന്ത്യൻ മാധ്യമങ്ങളും എ ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചു തുടങ്ങി. മീഡിയ വൺ, ആജ് ടാക്ക് തുടങ്ങിയ മാധ്യമങ്ങൾ ഉദാഹരണമാണ്.

ന്യൂസ് ഗാർഡ് തിരിച്ചറിഞ്ഞ എല്ലാ 49 സൈറ്റുകളിലും ചില തെറ്റുകളും കണ്ടെത്താൻ സാധിച്ചു. പല വാർത്തകളും ജനങ്ങളിൽ തെറ്റിദ്ധാരണക്കും കാരണമാകും. ഉദാഹരണത്തിന് കൺട്രി ലോക്കൽ ന്യൂസ്.കോം എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത പറയുന്നതിങ്ങനെ, കോവിഡ് വാക്സിൻ എന്നത് ജനങ്ങൾക്ക് ​ഗുണകരമല്ല ദോഷകരമാണ് അത് പല പ്രത്യാഘാതങങളും സൃഷ്ടിക്കും. കൂടാതെ, കനേഡിയൻ പോലീസ് ഉദ്യോ​ഗസ്ഥയുടെ മരണം കോവിഡ് മൂലമാണെന്നും അവർ തെറ്റായ ആശയം നൽകുന്നു.

സൈറ്റുകൾക്ക് എഐ ഘടന പൊതുവായി ഉണ്ടെങ്കിലും, അവയിൽ ചിലത് വിജയം കൈവരിച്ചു. സ്കൂപ്പ്എർത്ത്.കോം, 124,000 ഫെയ്സ്ബുക്ക് ഫോളോവേഴ്‌സിനെ നേടി. എന്നാൽ ഫിനാൻസ് സൈറ്റായ ഫിൽത്തിലക്വർ.കോം പോലുള്ളവ പ്രേക്ഷകരെ ആകർഷിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.