സുഡാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; ഓപ്പറേഷൻ കാവേരി പൂർണമെന്ന് വിദേശകാര്യ മന്ത്രാലയം

സുഡാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; ഓപ്പറേഷൻ കാവേരി പൂർണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യമായിരുന്നു ഓപ്പറേഷൻ കാവേരി. 3862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്.

നാട്ടിലേക്ക് മടങ്ങാൻ ഇനി ഇന്ത്യക്കാർ ആരും ബാക്കിയില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 47 പേരെ കൂടി ഇന്നലെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചു.

പത്ത് ദിവസം കൊണ്ടാണ് ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയാക്കിയത്. സൗദി അറേബ്യ അടക്കമുള്ള വിദേശ രാജ്യങ്ങൾ ഈ ദൗത്യത്തിൽ ഇന്ത്യയെ സഹായിച്ചു. ഈ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോ​ഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.