കൊച്ചുമകനൊപ്പം ദുബായ് ഭരണാധികാരി, സമൂഹമാധ്യമങ്ങളില്‍ തംരംഗമായി ഫോട്ടോ

കൊച്ചുമകനൊപ്പം ദുബായ് ഭരണാധികാരി, സമൂഹമാധ്യമങ്ങളില്‍ തംരംഗമായി ഫോട്ടോ

ദുബായ്: കൊച്ചുമകനെ ഓമനിക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിനൊപ്പമുളള ഫോട്ടോയാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്‍റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുളളത്.

മൂന്ന് ഫോട്ടോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുളളത്. ആദ്യ ഫോട്ടോയില്‍ കൊച്ചുമകനെ നോക്കിനില്‍ക്കുന്ന ഷെയ്ഖ് മുഹമ്മദിനെ കാണാം. കുഞ്ഞിനെ കൈയ്യില്‍ എടുത്തുകൊണ്ട് സന്തോഷത്തോടെ ചിരിക്കുന്ന ഷെയ്ഖ് മുഹമ്മദിനെയും കുഞ്ഞിന്‍റെ കവിളില്‍ സ്നേഹത്തോടെ ഉമ്മവയ്ക്കുന്ന ഷെയ്ഖ് മുഹമ്മദിനെയുമാണ് മറ്റ് രണ്ട് ഫോട്ടോകളില്‍ കാണാന്‍ സാധിക്കുക.

ഫെബ്രുവരി 25 നാണ് ഷെയ്ഖ് ഹംദാന്‍റെ മൂന്നാമത്തെ കുഞ്ഞ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ജനിച്ചത്. 2021 മെയ് 20 ന് ഷെയ്ഖ് ഹംദാനും പത്നി ഷെയ്ഖ ഷെയ്ഖ ബിന്‍ത് സയീദിനും ഇരട്ടകുട്ടികള്‍ പിറന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.