ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി സൗദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ പിതാവും മാനേജറുമായ ഹോര്‍ഗെ മെസി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയ ഹോര്‍ഗെ മെസി, തന്റെ മകന്റെ പേര് ആളെക്കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു. ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്നും പിഎസ്ജിയുമായി ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് യാതൊന്നും തീരുമാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീസണ്‍ അവസാനിച്ച ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് വിശകലനം ചെയ്യാനും തുടര്‍ന്ന് അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയമുണ്ട്. എപ്പോഴും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. പ്രശസ്തി നേടാന്‍ പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ ആരുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് ഹോര്‍ഗെ മെസി കുറിച്ചു.
മെസി സൗദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോഡ് പ്രതിഫലത്തിനാണ് ക്ലബ്ബ് മെസിയുമായി കരാറിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.