ലോകം ഇപ്പോഴും കൊവിഡ് മഹാമാരി സാഹചര്യങ്ങളുമായി പൊരുതുന്നു എന്ന വസ്തുത കാരണം 2020 നമുക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു. എന്നിരുന്നാലും, വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടാന്‍ തുടങ്ങി. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ക്രമേണ വേഗത കൈവരിച്ചു, കാരണം ഈ കാലഘട്ടത്തില്‍ നിരവധി പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തി. എംജി ഗ്ലോസ്റ്റര്‍, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, മഹീന്ദ്ര ഥാര്‍, ഹ്യുണ്ടായി i20 തുടങ്ങി നിരവധി വലിയ ലോഞ്ചുകള്‍ ഈ വര്‍ഷം സംഭവിച്ചു. ഈ വര്‍ഷം തീര്‍ച്ചയായും എസ്‌യുവികളുടേതാണെന്ന് നമുക്ക് പറയാം.
2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മികച്ച 5 ഇന്ധനക്ഷമതയുള്ള എതൊക്കെയെന്ന് ഒന്ന് പരിശോധിക്കാം. കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ കിയ സോനെറ്റ് ഈ വര്‍ഷം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാറുകളിലൊന്നാണ് കിയ സോനെറ്റ്. സെപ്റ്റംബറില്‍ 6.71 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയുമായി എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. കിയ സോനെറ്റിന്റെ 1.2 ലിറ്റര്‍ വേരിയന്റ് 18.4 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഡിസിടി വേരിയന്റില്‍ 18.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും അവകാശപ്പെടുന്നു. അതേസമയം എഎംടി പതിപ്പില്‍ 18.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ നിസാനില്‍ നിന്നുള്ള ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് മാഗ്‌നൈറ്റ്. അടിസ്ഥാന വേരിയന്റിന് 4.99 ലക്ഷം രൂപയും ഉയര്‍ സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 9.59 ലക്ഷം രൂപയുമാണ്എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.