ഡോ. വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്

ഡോ. വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ മാർ ജോസഫ് കല്ലറങ്ങാട്ട് ആശ്വസിപ്പിച്ചു. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ദാസിന്റെ വസതിയിൽ എത്തുകയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും, മോൻസ് ജോസഫ് എം എൽ എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു.
മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്, പൊതുസമൂഹത്തെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രവാചക ശബ്ദമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദുഃഖം ഇരട്ടിപ്പിക്കുന്നു.

നേരത്തെ സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസിന്റെ നേതൃത്വത്തിൽ പ്രൊലൈഫ് ശുശ്രുഷകർ ഡോ. വന്ദനയുടെ മൃതശരീരം ഭവനത്തിൽ എത്തിയപ്പോൾ അവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.