ഷാർജ: സെന്‍റട്രല്‍ ബോർഡ് ഓഫ് സെക്കന്‍ററി എഡ്യുക്കേഷന്‍ 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നേടി യുഎഇയിലെ സ്കൂളുകള്‍. ചില സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി.
ഷാർജ ഇന്ത്യന്‍ ഹൈസ്കൂളില്‍ 393 പേരാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. 73 കുട്ടികള്‍ 90 ശതമാനത്തിലധികം മാർക്ക് നേടി. 220 പേർ 75 ശതമാനവും അതിലധികവും മാർക്ക് നേടിയപ്പോള്‍ പരീക്ഷയെഴുതിയ 334 കുട്ടികള്‍ക്ക് 60 ശതമാനത്തിലധികം മാർക്ക് നേടാൻ സാധിച്ചു. 500 ല്‍ 490 മാർക്ക് നേടി ജെർഷലിന്‍ സ്കൂളില്‍ ഒന്നാം സ്ഥാനത്തെത്തി. 489 മാർക്ക് നേടി ആയിഷ അഫ്രിന്‍ രണ്ടാം സ്ഥാനവും 488 മാർക്ക് നേടി പൂജലക്ഷ്മി ശിവഗവേണശൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂള്‍ നൂറു ശതമാനം വിജയം നേടി. 200 വിദ്യാർഥികളാണ് പത്താം തരം പരീക്ഷയെഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അജ്മാൻ അൽ അമീർ സ്കൂള്‍ മികച്ച വിജയം നേടി. 50% വിദ്യാർഥികൾ ഡിസ്റ്റിൻക്ഷനും ബാക്കിയുള്ളവർ ഒന്നാം ക്ലാസും സ്വന്തമാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദുബായ് ക്രെഡൻസ് ഹൈസ്കൂളിലെ കുട്ടികളും മികച്ചവിജയം നേടി. 95.8% മാർക്ക് നേടിയ സൂര്യ ശ്വേതാഞ്ജലി വിന്‍ജമുഖിയാണ് സ്കൂളിൽ ആദ്യസ്ഥാനത്ത്. ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ നൂറുശതമാനം വിജയം സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.