കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചരിത്ര വിജയത്തിലേക്ക്; 137 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു: തകര്‍ന്നടിഞ്ഞ് ബിജെപിയും ജെഡിഎസും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചരിത്ര വിജയത്തിലേക്ക്; 137 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു: തകര്‍ന്നടിഞ്ഞ് ബിജെപിയും ജെഡിഎസും

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തോട് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് ചരിത്ര വിജയത്തിലേക്ക്. ആകെയുള്ള 224 സീറ്റുകളില്‍ 137  സീറ്റുകളിലും ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസിന്റെ പടയോട്ടമാണ് കന്നഡ നാട്ടില്‍ കാണാന്‍ സാധിക്കുന്നത്.

തകര്‍ന്നടിഞ്ഞ ബിജെപി 62 സീറ്റിലും ജെഡിഎസ് 21 സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. പതിവ് ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് പിടിച്ചു നില്‍ക്കാനായില്ല. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ നില സുരക്ഷിതമല്ല. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളി ധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്.

ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.