ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഉണര്‍ന്നിരിക്കുെന്നാണ് ഫലം കാണിക്കുന്നതെന്നും ജനങ്ങള്‍ തങ്ങളെ പിന്തുണച്ച് മോശം ഭരണത്തിനെതിരെ അവര്‍ രോഷാകുലരായി ഞങ്ങള്‍ക്ക് വോട്ടു ചെയതെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫലപ്രഖ്യാനത്തിനു ശേഷം പ്രതികരിച്ചു.
കര്‍ണാടകയില്‍ മെയ് പത്തിനായിരുന്നു തിരഞ്ഞെടുപ്പു. ഫലം വന്നപ്പോള്‍ ഒരിക്കലും തിരിച്ചു വരില്ലെന്നു കരുതിയ കോണ്‍ഗ്രസ് 130ല്‍ പരം സീറ്റുകള്‍ നേടി ഒറ്റക്കക്ഷിയായി മാറുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡസന്‍ കണക്കിനു മന്ത്രിമാര്‍, മുഖ്യമന്ത്രി, മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ തുടങ്ങിവര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ആള്‍ബലവും പണവും കായിക ബലവും ഉപയോഗിച്ചിട്ടും ജനങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ മികച്ച പ്രകടനം കൈവരിച്ചു തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎല്‍എമാരോടും ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്താനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് തങ്ങള്‍ക്ക് ഈ ഫലങ്ങള്‍ നേടി നല്‍കിയതെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ നടപടി ക്രമങ്ങള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.