ബംഗളൂരു: സസ്‌പെന്‍സുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണെങ്കിലും വ്യാഴാഴ്ച കര്‍ണാടകയ്ക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ച് പറയുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യും.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയ്്ക്കു വേണ്ടിയും ശിവകുമാറിനു വേണ്ടിയും ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ തര്‍ക്കം ഉടലെടുത്തതിരുന്നു.
ഇരുപക്ഷത്തെയും എംഎല്‍എമാര്‍ പരസ്പരം പോരടിച്ചു. സമവായത്തില്‍ എത്താതായതോടെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ഇതു സംബന്ധിച്ച പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കി. എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഖ്യകക്ഷികളുള്‍പ്പടെ മറ്റ് പാര്‍ട്ടിനേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.