ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയുടെ വലിയ തോല്‍വിക്ക് പിന്നാലെ കര്‍ണാടകയുടെ ഡിജിപി പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച സുധീര്‍ സക്സേന, താജ് ഹസന്‍ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
അവസാനനിമിഷമാണ് പ്രവീണ്‍ സൂദിന്റെ പേര് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. നിലവിലെ സിബിഐ ഡയറക്ടര്‍ സുബോധ്കുമാര്‍ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീണ്‍ സൂദ് ചുമതലയേല്‍ക്കും.
അതേസമയം പ്രവീണ്‍ സൂദിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ അഴിമതിയ്ക്ക് പ്രവീണ്‍ സൂദ് കൂട്ടുനിന്നുവെന്നും സര്‍ക്കാരിനെ വഴിവിട്ടു സഹായിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രവീണ്‍ സൂദിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
1986 ഐപിഎസ് ബാച്ചിലെ കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഐഐടി ഡല്‍ഹിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രവീണ്‍ സൂദ് ഹിമാചല്‍ സ്വദേശിയാണ്. മൂന്നു വര്‍ഷം മുമ്പാണ് കര്‍ണാടക ഡിജിപിയായി ചുമതലയേല്‍ക്കുന്നത്. 2024 ല്‍ പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഇതോടെ ഇദ്ദേഹത്തിന്റെ കാലാവധി നീട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.