'കര്‍ണാടകയെക്കുറിച്ച് ഒന്നും മിണ്ടരുത്': മുഖ്യമന്ത്രി വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കമാന്‍ഡ്

 'കര്‍ണാടകയെക്കുറിച്ച് ഒന്നും മിണ്ടരുത്': മുഖ്യമന്ത്രി വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍ വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കി.

വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങള്‍ ബിജെപിയുടെ വ്യാജവാര്‍ത്താ നിര്‍മ്മിതിയില്‍ കുടുങ്ങിയെന്നും അദേഹം ആരോപിച്ചു.

അടുത്ത 72 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ മന്ത്രിസഭ നിലവില്‍ വരുമെന്ന് സുര്‍ജേവാല നേരത്തെ പറഞ്ഞിരുന്നു. അതേസമയം സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയായി ആദ്യ ടേം നല്‍കുമെന്ന വാര്‍ത്തകള്‍ ഡി.കെ ശിവകുമാര്‍ നിഷേധിച്ചു.

പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് ഓഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ പറയുമെന്നുമായിരുന്നു ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശിവകുമാറിന്റെ മറുപടി.

മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡി.കെ സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായി. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.