പെണ്‍കുട്ടികളോട് മോശമായി പെരുമാറി, ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

പെണ്‍കുട്ടികളോട് മോശമായി പെരുമാറി, ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജ: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഏഷ്യന്‍ സ്വദേശിയാണ് ഡ്രൈവർ. ബുഹൈറ പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി സ്വദേശി പൗരനില്‍ നിന്നും ലഭിച്ചത്. അദ്ദേഹത്തിന്‍റെ 13 വയസുളള മകളോടും 15 വയസുളള അവളുടെ കൂട്ടുകാരിയോടും ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലുണ്ടായിരുന്നത്. ഇതേ തുടർന്ന് പോലീസ് വാഹനത്തേയും ഡ്രൈവറേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെയ്ത തെറ്റ് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

കുട്ടികളുടെ സുരക്ഷ രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധരാണ്. എന്നിരുന്നാല്‍ തന്നെയും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സമയത്തെടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇവിടെ കുട്ടികള്‍ അതേ കുറിച്ച് ബോധവതികളായതുകൊണ്ടാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞതെന്നും പോലീസ് വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.