ടോക്യോ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സാധാരണ രീതിയിലുള്ള സൗഹൃദം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിന് ഇസ്ലാമാബാദില്‍ ഭീകരമുക്ത അന്തരീക്ഷം സൃഷ്ടിക്കാണമെന്നും അതിനായി ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താ മാധ്യമമായ 'നിക്കി ഏഷ്യ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ ഭീകരവാദത്തെ പാകിസ്ഥാന്‍ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം ആശങ്ക ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരതയും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലുള്ള നരേന്ദ്ര മോഡി പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ജി 7 ഉച്ചകോടി അടക്കം 40 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
നേരത്തെ ഗോവയില്‍ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘം (എസ്.സി.ഒ.) അംഗ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുത്തിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനില്‍നിന്ന് ഒരു ഉന്നത നേതാവ് ഇന്ത്യയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v