റിയാദ്: സൗദി അറേബ്യയിലെ നിയോം തുറമുഖം വഴിയുളള ചരക്ക് നീക്കം ആരംഭിച്ചു. ഒക്സഗണിലെ തുറമുഖമാണ് ചരക്ക് നീക്കത്തിനായി നിലവില്‍ തുറന്നിട്ടുളളത്. ഭാവിയുടെ നഗരമെന്ന് വിശേപ്പിക്കുന്ന തുറമുഖമാണ് നിയോമിലേത്.
ചെങ്കടലിലെ നിർണായക മേഖലയിലാണ് തുറമുഖം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആഗോള നഗരമായ നിയോമിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളെ ആകർഷിക്കാനും ചരക്ക് നീക്കം നടത്താനും തുറമുഖം വഴിയൊരുക്കും. നിയോം നഗരത്തിന്‍റെ നിർമ്മാണത്തില്‍ ഒരു പ്രധാന നാഴികകല്ലാണ് തുറമുഖത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതെന്ന് നിയോം മാനേജിംഗ് ഡയറക്ടർ സീന്‍ കെല്ലി പ്രാദേശിക പത്രത്തോട് പ്രതികരിച്ചു.
നൂറ് ശതമാനം പുനരുപയോഗ ഊർജ്ജം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന നഗരമാണ് നിയോം.
ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ഗ്ലോബൽ ട്രേഡ് ഹബ്, ടൂറിസ്റ്റ് റിസോർട്ടുകൾ, 170 കിലോമീറ്റർ നീളവും ഇരുന്നൂറ് മീറ്റർ വീതിയുമുള്ള ലൈൻ സിറ്റി എന്നിവയടക്കം നിരവധി പദ്ധതികളാണ് നിയോം നഗരത്തിൽ നിർമ്മാണഘട്ടത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.