പനാജി: സാഹസികമായ പായ്വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ച മലയാളി നാവികന്‍ അഭിലാഷ് ടോമിയ്ക്ക് വീരോചിത സ്വീകരണം നല്‍കി ഗോവയിലെ ദബോലിമിലെ നേവല്‍ ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് അഭിലാഷ് ടോമി അഭിമാനമായത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യക്കാരനും, ഏഷ്യക്കാരനുമായി മാറിയിരിക്കുകയാണ് ഈ മലയാളി നാവികന്‍.
എട്ട് മാസക്കാലം നീണ്ട പോരാട്ടത്തിലാണ് അദ്ദേഹം മിന്നും വിജയം കരസ്ഥമാക്കിയത്. ബയാനത്ത് എന്ന പായ് വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ ന്യൂഷാഫറിനായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് റേസ് കിരീടം. ഗോള്‍ഡന്‍ ഗ്ലോബ്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടുന്നത്. 16 പേരുമായി ആരംഭിച്ച റേസില്‍ മൂന്ന് പേര്‍ മാത്രമാണ് ഫിനിഷ് ചെയ്തത്. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്.
ഫ്രാന്‍സിന്റെ കടല്‍ത്തീര നഗരമായ ലെ സാബ്ലെ ദെലോനില്‍ നിന്ന് 2022 സെപ്റ്റംബര്‍ നാലിനാണ് മത്സരം ആരംഭിച്ചത്. 16 പേരുമായി ആരംഭിച്ച മത്സരം മൂന്ന് പേരിലാണ് എത്തി നില്‍ക്കുന്നത്. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തില്‍ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വര്‍ഷം മുന്‍പുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തില്‍ ഏകദേശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.