ഒരു ബര്‍ഗറിന് 57,987 രൂപ; സ്വര്‍ണം പൂശിയ ബര്‍ഗറിന്റെ പ്രത്യേകതകള്‍ അറിയാം

ഒരു ബര്‍ഗറിന് 57,987 രൂപ; സ്വര്‍ണം പൂശിയ ബര്‍ഗറിന്റെ പ്രത്യേകതകള്‍ അറിയാം

ഒരു ബര്‍ഗറിന് 57,987 രൂപ വിലവരും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. എന്നാല്‍ സംഗതി സത്യമാണ്. അമേരിക്കയിലെ ഒരു റസ്റ്ററന്റ് പുതുതായി അവതരിപ്പിച്ച ബര്‍ഗറിന് 700 ഡോളര്‍ ആണ് വില. ലോകത്തെ ഏറ്റവും വിലകൂടിയ ഘടകങ്ങള്‍ ചേര്‍ത്താണ് ഈ ബര്‍ഗര്‍ ഉണ്ടാക്കുന്നത്.

ഒരു അമേരിക്കന്‍ റെസ്റ്റോറന്റാണ് ഈ വെറൈറ്റി ബര്‍ഗര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. 'ഡ്രൂറി ബിയര്‍ ഗാര്‍ഡന്‍' എന്ന റെസ്റ്റോറന്റാണ് സ്‌പെഷ്യാലിറ്റി ബര്‍ഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബര്‍ഗര്‍' എന്നാണ് ഈ ആഡംബര ബര്‍ഗറിന്റെ പേര്. പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലാകും റസ്റ്ററന്റ് ബര്‍ഗര്‍ അവതരിപ്പിക്കുക.

ഈ ബര്‍ഗറിന് ഇത്രയും വിലവരാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മാംസമായ ജാപ്പനീസ് എ5 ഗ്രേഡ് വാഗ്യു ബീഫ്, ഐറിഷ് ചെഡ്ഡാര്‍ ചീസ്, ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫിള്‍, ഇറ്റാലിയന്‍ കാവിയാര്‍, ലോബ്സ്റ്റര്‍ മാംസം, വൈല്‍ഡ്ഫ്‌ളോര്‍ ബേക്കറി ബ്രിയോഷ് ബണ്‍ തുടങ്ങിയവയൊക്കെ ഇപയോഗിച്ചാണ് ബര്‍ഗര്‍ നിര്‍മിക്കുന്നത്. ഇതിനെല്ലാം പുറമേ ഭക്ഷ്യയോഗ്യമായ സ്വര്‍ണ ഇലകളും ഇതില്‍ ഉള്‍പ്പെടുന്നു. ബര്‍ഗറിനൊപ്പം ഒരു ബോട്ടിലിന് നാല് ലക്ഷത്തിലധികം രൂപ വിലവരുന്ന കോനിയാകില്‍ നിന്ന് ഒരു ഗ്ലാസും ലഭിക്കും.

തങ്ങളുടെ അതിഥികള്‍ക്ക് പുതിയ മെനു അതിശയകരവും രുചികരവുമായ അനുഭവം നല്‍കുമെന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് റെസ്റ്റോറന്റ് ഉടമ വസിലിക്കി സിയോറിസ്-ബാലി പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തങ്ങള്‍ ഇത്തരത്തില്‍ വ്യത്യസ്തമായതും ഏറെ സ്വാദിഷ്ടമായതുമായ ഒരു രുചികൂട്ട് കണ്ടെത്തിയതെന്നും ബര്‍ഗര്‍ പ്രേമികള്‍ക്ക് ആസ്വാദ്യകരമായിരിക്കും പുതിയ വിഭവമെന്നും അവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.