ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ സജീവം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്ക് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയിലെ അധികാര തര്‍ക്കത്തില്‍ കേന്ദ്രം കൊണ്ടു വരുന്ന ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ കെജരിവാള്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ നിതീഷ് കുമാറും കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
പട്നയില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടത്താനും നിതീഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ യോഗത്തിലേക്ക് അവരെ ക്ഷണിച്ചിരുന്നു. ജൂണ്‍ ആദ്യ വാരത്തില്‍ യോഗം നടത്താനാണ് നിതീഷ് കുമാര്‍ ആലോചിക്കുന്നത്.
യോഗത്തിന്റെ തിയതി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കാന്‍ കൂടിയാണ് നിതീഷ് കുമാര്‍ മല്ലികാര്‍ജുന ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണുന്നത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസൗകര്യമറിയിച്ചതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ യോഗം വൈകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.