തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വ്യാജവാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. യൂട്യൂബ് ചാനലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 82.95 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,76,135 പേര്‍ പരീക്ഷ എഴുതിയതില്‍ 3,12,005 പേരാണ് ഉന്നത
വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്ത പരീക്ഷാഫലത്തില്‍ ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയ രീതിയാണ് അവലംബിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.