ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മെല്‍ബണില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്ന്; സീന്യൂസില്‍ തത്മസമയം കാണാം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മെല്‍ബണില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്ന്; സീന്യൂസില്‍ തത്മസമയം കാണാം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഇന്ന് അഭിഷിക്തനാകും. മെല്‍ബണിലെ ഒവര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്സ് കല്‍ദായ പള്ളിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കും മെല്‍ബണ്‍ സമയം വൈകിട്ട് 4.30-നുമാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്നത്.
സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങള്‍ സീന്യൂസ് ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യും.

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, യൂറോപ്പിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍, രാജ്കോട്ട് ബിഷപ്പ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, ഷംഷബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഷിക്കാഗോ സെന്റ് തോമസ് രൂപതാ ബിഷപ്പ് ജോയ് ആലപ്പാട്ട്, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ഉള്‍പ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍നിന്നുള്ള 30 ബിഷപ്പുമാരും മെല്‍ബണ്‍ രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും. ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

മാര്‍ പനന്തോട്ടത്തിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ വായിക്കും. ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക് കോള്‍റ്രിഡ്ജ് വചന സന്ദേശം നല്‍കും. മെല്‍ബണ്‍ വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി ആര്‍ച്ച് ഡീക്കനായിരിക്കും.

ചടങ്ങുകള്‍ക്കു ശേഷം, മാര്‍ ബോസ്‌കോ പുത്തൂരിന് നന്ദി അര്‍പ്പിക്കാനും മാര്‍ പനന്തോട്ടത്തിലിന് ആശംസ നേരാനുമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ സന്നിഹിതരാകും.

രൂപതാ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

മെത്രാഭിഷേക ചടങ്ങുകള്‍ വായനക്കാര്‍ക്ക് സീന്യൂസ് ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കാണാനാകും. അതിനായുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

Facebook:

https://www.facebook.com/events/1729784594105640/

OR

https://fb.me/e/W2uCRqos

YouTube

https://youtube.com/live/2uft59Mhoo8?feature=share


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.