ബംഗളൂരു: കോണ്‍ഗ്രസിന്റെ അഞ്ച് സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ക്യാബിനറ്റ് യോഗം ചേര്‍ന്ന് ഈ അഞ്ച് വാഗ്ദാനങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇവ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഗൃഹജ്യോതി പദ്ധതി പ്രകാരം ഒരു വീട്ടില്‍ 200 യൂണിറ്റില്‍ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് ബില്‍ നല്‍കേണ്ടതില്ല. അതായാത് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. ഇതിന് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ വെരിഫിക്കേഷന്‍ പ്രക്രിയ ആരംഭിക്കും. ഓഗസ്റ്റ് 15 മുതല്‍ പണം അക്കൗണ്ടിലെത്തും. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കാണ് ഈ പദ്ധതി.
ബിപിഎല്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും പത്ത് കിലോ അരി സൗജന്യമായി നല്‍കുന്നതാണ് അന്ന ഭാഗ്യ പദ്ധതി പ്രകാരം ജൂലൈ ഒന്ന് മുതല്‍ അരി നല്‍കി തുടങ്ങും. മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴ് കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇത് ബിജെപി സര്‍ക്കാര്‍ അഞ്ച് കിലോയായി കുറച്ചിരുന്നു.
ഉചിത പ്രയാണ പദ്ധതി പ്രകാരം ജൂണ്‍ 11 മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യും.
ബിരുദം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്ക് മാസം തോറും 3000 രൂപ നല്‍കുന്ന പദ്ധതിയാണ് യുവനിധി. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ വീതം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.