ട്രെയിന്‍ ദുരന്തം: അപകട കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം; അന്വേഷണം പ്രഖ്യാപിച്ചു; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ട്രെയിന്‍ ദുരന്തം: അപകട കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം; അന്വേഷണം പ്രഖ്യാപിച്ചു; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഭുവനേശ്വര്‍: ഒഡിഷയില്‍ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ട. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ അറിയിച്ചു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ്ടനായിക് നാളെ സംഭവ സ്ഥലം സന്ദര്‍ശിക്കും. 'തീര്‍ത്തും ദാരുണമായ ഒരു അപകടമാണ് ഇത്. എന്താണ് സ്ഥിതിഗതികള്‍ എന്ന് പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്'- പട്നായിക്ക് മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.