ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവാണ്. സാധാരണ ചോക്ലേറ്റിനെ അപേക്ഷിച്ച് കയ്പ് കൂടുതലുള്ള ഡാർക്ക് ചോക്ലേറ്റുകൾക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. പോഷകങ്ങളുടെ കേന്ദ്രമായ ഡാർക്ക് ചോക്ലേറ്റ്, കൊളസ്ട്രോളും രക്തസമ്മർദവും നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഫലപ്രദമാണെന്നാണ് ഇതുവരെ നാം അറിഞ്ഞിരുന്നത്
പോഷകാഹാര വിദഗ്‌ധർ മുതൽ ഡയറ്റീഷ്യൻമാർ വരെ, നിരവധി ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ, അവ സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പരീക്ഷണ വിധേയമാക്കിയ വിവിധ ബ്രാൻഡുകളുടെ 28 ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ 23 എണ്ണത്തിലും ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ഡിസംബറിൽ നടന്ന ഉപഭോക്തൃ റിപ്പോർട്ട് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കൊക്കോ അധികമായി ഉപയോഗിക്കുന്ന ഡാർക്ക് ചോക്ലേറ്റുകളിൽ ലോഹങ്ങളുടെ അളവ് കൂടുതലാണ്. ഖനനം, നിർമാണം, ഗതാഗതം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങൾ കാരണം, വായു, മണ്ണ്, ജലം എന്നിവയിൽ ലോഹങ്ങൾ അധികമാകുന്നു. ഈ ലോഹങ്ങളാണ് ഭക്ഷ്യശൃംഖലയിൽ പ്രവേശിക്കുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v